Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Husband Also Died

Idukki

ഭാ​ര്യ മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്കം ഭ​ര്‍​ത്താ​വും മ​രി​ച്ചു

തൊ​ടു​പു​ഴ: ഭാ​ര്യ മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് മ​രി​ച്ചു. കു​മാ​ര​മം​ഗ​ലം കു​ന്ന​ക്കാ​ട്ട് ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (78), ഭാ​ര്യ കോ​മ​ള​വ​ല്ലി (76) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​മ​ള​വ​ല്ലി കി​ട​പ്പി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് കോ​മ​ള​വ​ല്ലി മ​രി​ച്ച​ത്. ഇ​വ​രു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ പ​തി​നൊ​ന്നോ​ടെ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രുടെ​യും സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: ജ​യ, സാ​യി, ബി​ന്ദു. മ​രു​മ​ക്ക​ള്‍: ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (റി​ട്ട. എംവി​ഐ​പി ഉ​ദ്യോ​ഗ​സ്ഥ​ന്‍), സീ​മ, വി. ​വി​ശ്വ​ന്‍.

Latest News

Up